ദുബൈ: ഒരു ഗള്‍ഫ് പൗരനും, അഞ്ച് ഏഷ്യന്‍ പൗരന്മാര്‍ക്കുമാണ് ശിക്ഷ വിധിച്ചത്. ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ വിധി അപ്പീല്‍ കോടതിയും, സുപ്രീം കോടതിയും ശരിവെച്ചു. 14,22,000 ദിര്‍ഹം പിഴയും മൂന്ന് വര്‍ഷം തടവുമാണ് ശിക്ഷ. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി ശേഷം ഏഷ്യന്‍ പൗരന്മാരെ നാടുകടത്തുന്നതിനും കോടതി ഉത്തരവിട്ടു. യുഎഇിലെ ഒരു ജനറല്‍ ട്രേഡിങ് കമ്പനിയിലാണ് പ്രതികള്‍ മോഷണം നടത്തിയത്. ആള്‍മാറാട്ടം നടത്തി എത്തിയ പ്രതികള്‍ ജീവനക്കാരെ മര്‍ദ്ദിക്കുകയും വലിയ തുക അപഹരിക്കുകയും ചെയ്തിരുന്നു. പരമ്പരാഗത ഗള്‍ഫ് വേഷം ധരിച്ച് എത്തിയ പ്രതികളിലൊരാള്‍ ദുബൈ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ അംഗമാണെന്ന് അറിയിച്ചാണ് സ്ഥാപനത്തില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ഒപ്പം എത്തിയ മറ്റുള്ളവര്‍ സൈനികരാണെന്ന് അറിയിച്ച് തിരിച്ചറിയില്‍ കാര്‍ഡ് കാണിച്ചു. തുടര്‍ന്ന് ജീവനക്കാരെ തടഞ്ഞു വെച്ച് സ്ഥാപനത്തില്‍ നിന്നും അഞ്ച് ലക്ഷം ദിര്‍ഹം അപഹരിക്കുകയായിരുന്നു.