ദുബൈ: ആള്‍താമസം ഇല്ലാത്ത വില്ലയില്‍ മോഷണം നടത്തിയ അഞ്ച് പേര്‍ക്ക് ശിക്ഷ വിധിച്ച് കോടതി. മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലയളവിന് ശേഷം പ്രതികളെ നാടുകടത്തും. ജബല്‍ അലിയിലെ ഒരു വില്ലയില്‍ അതിക്രമിച്ചു കയറി പണവും സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള വാച്ചുകളും, മറ്റ് വസ്തുക്കളുമാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. വീട്ടുടമസ്ഥര്‍ വിദേശയാത്ര നടത്തിയതിന് പിന്നാലെ വിസിറ്റ് വീസയില്‍ രാജ്യത്ത് എത്തിയാണ് പ്രതികള്‍ മോഷണം നടത്തിയത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സംഭവം. വീട്ടുടമസ്ഥര്‍ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു പ്രതി പിടിയിലായി. ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ പേരെ പിടികൂടിയത്. സംഘത്തില്‍ നിന്നും മോഷ്ടിച്ച വസ്തുക്കള്‍ കണ്ടെടുത്തു.