ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സംഘടിപ്പിച്ച 11-ാമത് ദുബായ് ഇന്റര്‍നാഷണല്‍ പ്രോജക്ട് മാനേജ്‌മെന്റ് ഫോറത്തില്‍, വിവിധങ്ങളായ ഭാവി പദ്ധതികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി. ‘ദുബായ് ലൂപ്പ്’ പദ്ധതി, ‘സ്‌കൈപോഡ്’ സസ്‌പെന്‍ഡഡ് ട്രാന്‍സ്‌പോര്‍ട്ട് യൂണിറ്റ് സിസ്റ്റം, ട്രാക്ക്‌ലെസ് ട്രാം സിസ്റ്റം, സുസ്ഥിര ഗതാഗത വാഹനമായ ‘റെയില്‍ബസ്’ എന്നിവ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
‘ദുബായിലെ ഒരു നൂറ്റാണ്ട് മൊബിലിറ്റി’ എന്ന പേരിലുള്ള ഒരു ബുക്ക്ലെറ്റിലൂടെയാണ് ഫോറം സന്ദര്‍ശകര്‍ക്ക് പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കിയത്. മണിക്കൂറില്‍ 150,000 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ പുതിയ പദ്ധതികളിലൂടെ ഇവയ്ക്ക് കഴിയും. ‘ദുബായ് ലൂപ്പ്’ പദ്ധതിയില്‍ 100,000 യാത്രക്കാരും ‘സ്‌കൈപോഡ്’ സംവിധാനത്തില്‍ 50,000 യാത്രക്കാരും ഉള്‍പ്പെടുന്നു. തിരക്കേറിയ റോഡുകളില്‍ നിന്ന് മാറി, യാത്ര ആകാശത്തേക്കും ഭൂമിക്കടിയിലേക്കും മാറ്റുന്നു എന്നത് ഇവയുടെ സവിശേഷതയാണ്. ദുബായ് ലൂപ്പ് പ്രോജക്റ്റ്, ദീര്‍ഘദൂര യാത്രകളെ ഏതാനും മിനിറ്റുകളാക്കി മാറ്റിക്കൊണ്ട് ആളുകള്‍ നഗരത്തിന് ചുറ്റും എങ്ങനെ സഞ്ചരിക്കുന്നുവെന്ന് പുനര്‍ നിര്‍വചിക്കുന്നു. സസ്‌പെന്‍ഡ് ചെയ്ത ട്രെയിനിന്റെയും സ്‌കീ ലിഫ്റ്റുകളുടെയും സംയോജനമായാണ് സ്‌കൈപോഡ് സംവിധാനത്തെ വിശേഷിപ്പിച്ചത്. 7.5 മീറ്റര്‍ ഉയരത്തില്‍ സസ്‌പെന്‍ഡ് ചെയ്ത കാര്‍ബണ്‍ കമ്പോസിറ്റ് ട്രാക്കില്‍ സുഗമമായി തെന്നിമാറുന്ന സെല്‍ഫ്-ഡ്രൈവിംഗ് ഇലക്ട്രിക് കാപ്‌സ്യൂളുകളെയാണ് ഈ സിസ്റ്റം ആശ്രയിക്കുന്നത്. ഓരോ കാപ്‌സ്യൂളിനും നാല് മുതല്‍ ആറ് വരെ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും, ഇത് പരമ്പരാഗത പൊതുഗതാഗതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശാന്തവും വ്യത്യസ്തവുമായ യാത്രാനുഭവം നല്‍കുന്നു. പ്രാരംഭത്തില്‍ മണിക്കൂറില്‍ 20,000 യാത്രക്കാര്‍ വരെ ശേഷിയുള്ള സകൈപോഡ് , ഭാവിയില്‍ മണിക്കൂറില്‍ 50,000 യാത്രക്കാരില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ‘ദുബായ് ലൂപ്പ്’ പദ്ധതിയും എലോണ്‍ മസ്‌കിന്റെ ‘ദി ബറോ കമ്പനി’യുമായുള്ള ഭാവി പങ്കാളിത്തവും മണിക്കൂറില്‍ 100,000 യാത്രക്കാരെ വരെ എത്തിക്കാന്‍ കഴിയുന്ന 17 കിലോമീറ്റര്‍ നീളമുള്ള ഒരു ഭൂഗര്‍ഭ തുരങ്കമായിരിക്കും ഈ പദ്ധതി, മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാമെന്നും ഇത് വാഗ്ദാനം ചെയ്യുന്നു. 2030-ല്‍ 25% യാത്രകളും ഡ്രൈവറില്ലാ യാത്രകളാക്കുക എന്ന ദുബായിയുടെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഒരു ധീരമായ കുതിച്ചുചാട്ടമാണ് ഈ പരിവര്‍ത്തന ശ്രമം. തിരക്കേറിയ റോഡുകളില്‍ നിന്ന് മാറി, ഗതാഗതം ആകാശത്തേക്ക് കൊണ്ടുവരുന്നതിലൂടെ, സ്‌കൈപോഡ് നഗര മൊബിലിറ്റിക്ക് ഉപയോഗിക്കുന്ന ഗ്രൗണ്ട് സ്‌പേസ് ഗണ്യമായി കുറയ്ക്കും. പരമ്പരാഗത ഗതാഗതത്തേക്കാള്‍ 100 മടങ്ങ് കുറവ് ഗ്രൗണ്ട് സ്‌പേസ് ഉപയോഗിക്കാനും ഇലക്ട്രിക് വാഹനങ്ങളേക്കാള്‍ അഞ്ചിരട്ടി ഉയര്‍ന്ന ഊര്‍ജ്ജ കാര്യക്ഷമത കൈവരിക്കാനും സ്‌കൈപോഡ് നെറ്റ്വര്‍ക്കിന് കഴിയും.



