ഒരു രാജ്യത്തേയും ആക്രമിക്കാന്‍ കുവൈത്തിന്റെ മണ്ണോ ആകാശമോ വിട്ടുനല്‍കില്ലെന്ന് കുവൈത്ത് അമീര്‍. രാജ്യം നേരിടുന്ന എല്ലാ പ്രതിസന്ധികളേയും ഒറ്റക്കെട്ടായി നേരിടുമെന്നും അമീര്‍ വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരു്നു അദ്ദേഹം.
റമദാനിലെ അവസാനത്തെ പത്ത് രാവുകളെ അനുസ്മരിച്ച് നടത്തിയ പ്രസംഗത്തിലാണ് അമീര്‍ ശൈഖ് മിശ് അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹ് കുവൈത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ഒരു രാജ്യത്തേയും ആക്രമിക്കാന്‍ കുവൈത്ത് കൂട്ടുനില്‍ക്കില്ല. ആരെയും ആക്രമിക്കാന്‍ കുവൈത്തിന്റെ കരയോ കടലോ ആകാശമോ വിട്ടുനല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്തിനമുനേരെയുള്ള ആക്രമണത്തില്‍ നിരപരാധികളായ സാധാരണക്കാര്‍ക്കും സൈനിക ഉദ്യോഗസ്ഥര്‍ക്കും നഷ്ടമുണ്ടായത് അമീര്‍ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. ആക്രണത്തില്‍ രക്തസാക്ഷിയായവര്‍ക്ക് അമീര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പ്രതിസന്ധിഘട്ടത്തില്‍ സഹോദരരാജ്യങ്ങള് കാണിച്ച ഐക്യദാര്‍ഢ്യത്തെയും അമീര്‍ പ്രശംസിച്ചു. ഐക്യരാഷ്ട്ര സഭയുടെ ആര്‍ട്ടിക്കള്‍ 51 പ്രകാരം കുവൈത്ത് അതിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതില്‍ ഉറച്ചുനില്‍ക്കുമെന്നും അമീര്‍ വ്യക്തമാക്കി. രാജ്യത്തെ സംരക്ഷിക്കുക എന്നത് ഏവരുടേയും പൊതു ഉത്തരവാദിത്വമാണ്. സമൂഹത്തെ അസ്ഥിരപ്പെടുത്തുന്ന തെറ്റായ വിവരങ്ങളേയും പ്രവര്‍ത്തനങ്ങളേയും കുറിച്ച് ജാഗ്രത പാലിക്കണം എ്ന്നും അമീര്‍ ഓര്‍മിപ്പിച്ചു.



