പലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാകും വരെ ആയുധം ഉപേക്ഷിക്കില്ലെന്ന് ഹമാസ്.ഇസ്രയേലിന്റെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം തള്ളിക്കൊണ്ടാണ് ഹമാസിന്റെ പ്രഖ്യാപനം.അതെസമയം ഗാസയില്‍ പട്ടിണി മരണങ്ങള്‍ തുടരുകയാണ്.ഗാസ വെടിനിര്‍ത്തലിന് ഇസ്രയേല്‍ മുന്നോട്ടുവെച്ച ഉപാധികളില്‍ ഒന്നായിരുന്നു ഹസാമിന്റെ നിരായുധീകരണം.ഇതിന് ഹമാസ് സന്നദ്ധത അറിയിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്്റ്റീവ് വിറ്റ്‌കോഫ്അ വകാശപ്പെട്ടിരുന്നു.ഇതിനോടാണ് ഹമാസ് നേതൃത്വത്തിന്റെ പ്രതികരണം.ജറുസലേം തലസ്ഥാനമായ സ്വതന്ത്ര പലസ്ഥീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടുന്നത് വരെ ആയുധം ഉപേക്ഷിക്കില്ലെന്നാണ് ഹമാസിന്റെ പ്രഖ്യാപനം.
സായുധ പേരാട്ടം നടത്തുന്നതിനും ചെറുത്തിനില്‍പ്പിനുമുള്ള അവകാശത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്നും ഹമാസ് നേതൃത്വം അറിയിച്ചു.ഇതോട് കൂടി ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള ചര്‍ച്ചകളും വഴി മുട്ടി.ഹമാസ് ആയുധം ഉപേക്ഷിക്കണം എന്നും ഗാസയുടെ നിയന്ത്രണം കൈമാറണം എന്ന് അറബ് രാഷ്ട്രങ്ങളും ആവശ്യപ്പെട്ടിരുന്നു.കടുത്ത ഭക്ഷ്യപ്രതിസന്ധിയാണ് ഗാസ മുനമ്പില്‍ ഇപ്പോഴും അനുഭവപ്പെടുന്നത്.ആറ് പേര്‍ കൂടി പട്ടിണിമൂലം മരണപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.93 കുട്ടികള്‍ അടക്കം 175 പേരാണ് ഗാസയില്‍ ഇതുവരെ പട്ടിണിമൂലം മരിച്ചത്.ഭക്ഷണം കാത്ത് നിന്നും പതിനാറ് പേര്‍ അടക്കം ഇരുപത്തിരണ്ട് പേര്‍ ഇസ്രയേല്‍ ആക്രമണത്തിലും മരിച്ചു.