അഹമ്മദാബാദ് ദുരന്തത്തില്‍ ഫ്‌ലൈറ്റ് സിമുലേറ്റര്‍ പഠനം നടത്തി എയര്‍ ഇന്ത്യ. വിമാനത്തിന്‌റെ രണ്ട് എഞ്ചിനുകളും പ്രവര്‍ത്തനരഹിതമായതെന്ന് സൂചന. എയര്‍ ക്രാഫ്റ്റ് ആക്‌സിഡന്‌റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തുന്ന ഔദ്യോഗിക അന്വേഷണത്തിന് പുറമേയാണ് പരീക്ഷണം നടത്തിയത്.എയര്‍ ഇന്ത്യയിലെ പൈലറ്റുമാരെ ഉപയോഗിച്ച് ഫ്‌ലൈറ്റ് സിമുലേറ്ററില്‍ ലാന്‍ഡിംഗ് ഗിയര്‍, ചിറകുകളുടെ ഫ്‌ലാപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനം പുനരാവിഷ്‌കരിച്ചാണ് പരീക്ഷണം നടത്തിയത്.പഠനത്തില്‍ രണ്ട് എഞ്ചിനുകളും തകരാറിലായതാണ് കണ്ടെത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സാധ്യമായ സാഹചര്യങ്ങള്‍ വഴി അപകടത്തിന്‌റെ കാരണം കണ്ടെത്തുകയാണ് ലക്ഷ്യം.
രണ്ട് എഞ്ചിനുകളും പ്രവര്‍ത്തിക്കാതായതിന് പിന്നിലെ സാങ്കേതിക കാരണം കണ്ടെത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ല.ബോയിംഗ് 787 ഡ്രീംലൈനര്‍ ടേക്ക ഓഫ് ചെയ്യാന്‍ ഒരു എന്‍ജിന്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് വ്യോമയാന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.ഫ്‌ലൈറ്റ് ഡേറ്റാ റെക്കോഡറില്‍ നിന്ന് കൂടുതല്‍ ആധികാരികമായ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിന്‌റെ വിലയിരുത്തല്‍.അതേസമയം ടേക്ക് ഓഫിന് പിന്നാലെ പൈലറ്റ് ചക്രങ്ങള്‍ അകത്തേക്ക് വലിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായും സൂചന വരുന്നുണ്ട്.വിഷയത്തില്‍ എയര്‍ ഇന്ത്യ കൂടുതല്‍ പഠനങ്ങള്‍ നടത്തിവരികയാണ്.