അഹമ്മദാബാദ് വിമാന ദുരന്തത്തിലെ അന്വേഷണ റിപ്പോര്‍ട്ടില്‍ അവ്യക്തത തുടരുന്നു.തകര്‍ന്ന വിമാനത്തിലെ ത്രോട്ടില്‍ മൊഡ്യൂള്‍ രണ്ട് തവണ മാറ്റിവച്ചതിന്‌റെ കാരണം വ്യക്തമാക്കിയിട്ടില്ല.പൈലറ്റുമാരെ മാത്രം കേന്ദ്രീകരിച്ച് ചര്‍ച്ച പുരോഗമിക്കുന്നതില്‍ പ്രതിഷേധവുമായി പൈലറ്റ്‌സ് അസോസിയേഷന്‍.ആറുവര്‍ഷത്തിനിടയില്‍ ത്രോട്ടില്‍ കണ്‍ട്രോള്‍ രണ്ടുതവണ മാറ്റിവച്ചെന്നാണ് കണ്ടെത്തല്‍.2019ലും 2023ലുമാണ് മാറ്റിവച്ചതെന്ന് എഎഐബി റിപ്പോര്‍ട്ടില്‍ പറയുന്നു.എന്തുകൊണ്ടാണ് മാറ്റിവച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല.ഫ്യൂവല്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍ ഉള്‍പ്പെടുന്ന ഭാഗമാണ് ത്രോട്ടില്‍ കണ്‍ട്രോള്‍ മൊഡ്യൂള്‍.സ്വിച്ചുകളുടെ തകരാര്‍ കൊണ്ടല്ല മാറ്റിവച്ചതെന്ന് റിപ്പോര്‍ട്ടിലുണ്ട്.നിലവിലെ അന്വേഷണ റിപ്പോര്‍ട്ടില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത ഉടനെ ഫ്യൂവല്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍ കട്ട് ഓഫ് മോഡിലേക്ക് പോയതാണ് അപകടത്തിന് കാരണമെന്ന സാധ്യതയാണ് പറയുന്നത്.അതുകൊണ്ട് തന്നെ ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍ ഉള്‍പ്പെടുന്ന മൊഡ്യൂള്‍ രണ്ട് തവണ മാറ്റിവച്ചതിലെ അവ്യക്തത പരിഹരിക്കേണ്ടതുണ്ട്.എങ്ങനെയാണ് രണ്ട് സ്വിച്ചുകളും ഒരുപോലെ ഓഫ് ആയത് എന്നത് കേന്ദ്രീകരിച്ചുള്ള സമഗ്ര അന്വേഷണവും പുരഗോമിക്കുകയാണ്.
അതേസമയം ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പൈലറ്റ്‌സ് അസോസിയേഷന്‍.അന്വേഷണ സംഘത്തില്‍ വിദഗ്ധ പൈലറ്റുമാരെ ഉള്‍പ്പെടുത്തണമെന്ന് ആണ് ആവശ്യം. പ്രാഥമിക റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് നീക്കം.പൈലറ്റുമാരെ കേന്ദ്രീകരിച്ചുള്ള ചര്‍ക്കള്‍ ബാലിശമാണെന്നും യന്ത്രത്തകരാര്‍ സംഭവിച്ചോ എന്നുള്ളത് വിശദമായി പരിശോധിക്കണമെന്നും എയര്‍ക്രാഫ്റ്റ് ആക്‌സിഡന്‌റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ മുന്‍ തലവന്‍ ആവശ്യപ്പെട്ടു.അപകടവുമായി ബന്ധപ്പെട്ട് പൈലറ്റുമാരിലേക്ക് മാത്രം ചര്‍ച്ച ഒതുങ്ങുന്നതില്‍ കടുത്ത വിമര്‍നം ഉയരുന്ന സാഹചര്യത്തിലാണ് പ്രതികരണം