അഹമ്മദാബാദ് വിമാനാപകടം സംബന്ധിച്ച് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടും നീങ്ങാതെ ദുരൂഹത.ഫ്യൂവല്‍ കണ്‍ട്രോള്‍ സ്വിച്ച് എങ്ങനെ ഓഫായി എന്നത് സംബന്ധിച്ചാണ് വ്യക്തതയില്ലാത്തത്.അപകടകാരണത്തില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വിശദമായ അന്വേഷണം നടത്തും.ടേക്ക് ഓഫീന് തൊട്ടുപിന്നാലെ ഇന്ധന നിയന്ത്രണസ്വിച്ചുകള്‍ ഓഫായത് എങ്ങനെ.മനപൂര്‍വ്വം ഓഫീക്കിയതോ സാങ്കേതികതകരാറോ.വിമാനത്തിന്റെ എഞ്ചിനിലേക്കുള്ള ഇന്ധനസ്വിച്ചുകള്‍ ഓഫായതാണ് അഹമ്മദാബാദ് വിമാനാപകത്തിന് കാരണമായതെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളും സംശയങ്ങളും ആണ് അവശേഷിപ്പിക്കുന്നത്.ഇന്ധന സ്വിച്ചുകള്‍ മനുഷ്യ ഇടപെടല്‍ ഇല്ലാതെ എങ്ങനെ ഓഫായി എന്നാണ് വ്യോമയാന വിദഗദ്ധര്‍ ചോദിക്കുന്നത്.
മനുഷ്യ ഇടപെടലിലൂടെ മാത്രമേ ഇന്ധന സ്വിച്ചുകളില്‍ മാറ്റം വരുത്താന്‍ കഴിയുകയുള്ളു എന്നാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്‌സ് പ്രസിഡന്റ് സി.എസ് രണ്‍ധാവ പറയുന്നത്.സോഫ്‌റ്റേവേറകളുടെ തകരാറാണോയെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്.ബോയിംഗ് 787 വിമാനങ്ങളില്‍ പൈലറ്റിന്റെ ഇടപെടല്‍ ഇല്ലാതെ പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും വിദഗദ്ധര്‍ പറയുന്നു.ചില ബോയിംഗ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ലോക്കിംഗ് ഫീച്ചര്‍ വിച്ഛേദിച്ച നിലയിലാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് 2018-ല്‍ യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ചുണ്ടിക്കാട്ടിയിരുന്നു.എഞ്ചിനുകളിലേക്കുള്ള ഇന്ധന പ്രവാഹം നിയന്ത്രിക്കുന്ന സ്വിച്ചുകള്‍ ടേക്ക് ചെയ്ത് മുന്നുസെക്കന്‍ഡുകള്‍ക്കുള്ളില്‍ കട്ട് ഓഫ് പൊസിഷനിലേക്ക് മാറിയെന്നാണ് അഹമ്മദാബാദ് അപകടം സംബന്ഝിച്ച എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നത്.