അബുദാബിയിലെ അല്‍ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവല്‍ പരിപാടിയുടെ ഭാഗമായി അല്‍ വത്ബ പുഷ്പമേളയുടെ രണ്ടാം പതിപ്പ് ഇന്ന് ആരംഭിച്ചു.ജനുവരി 30 വരെ ഫെസ്റ്റിവല്‍ നീണ്ടുനില്‍ക്കും.3ഡി പ്രത്യേക വര്‍ക്ക്‌ഷോപ്പുകള്‍, പ്രായോഗിക പൊതു വര്‍ക്ക്‌ഷോപ്പുകള്‍, പൂകൃഷിയിലെ മികച്ച ക്രിയേറ്റീവ് പ്രാക്ടീസ്, മികച്ച പുക്കളുടെ ഉല്‍പ്പന്നം, മരുഭൂമിയിലെ പൂന്തോട്ട രൂപകല്‍പ്പന, ഏറ്റവും മനോഹരമായ ഹോം ഫ്‌ലവര്‍ ഗാര്‍ഡന്‍, യുഎഇയിലെ ഏറ്റവും മികച്ച ഫ്‌ലവര്‍ ഫാം, ഫ്‌ലവര്‍ ഫെസ്റ്റിവലിന്റെ മികച്ച ഫോട്ടോ എന്നിവയുള്‍പ്പെടെയുള്ള മത്സരങ്ങള്‍ ഈ പരിപാടിയില്‍ ഉള്‍പ്പെടുന്നു.തത്സമയ ഷോ,കാര്‍ഷിക യുവജന കൗണ്‍സിലുമായുള്ള ചര്‍ച്ചാ സെഷനുകള്‍, കുടുംബങ്ങള്‍, കുട്ടികള്‍, എന്നിവരെ ലക്ഷ്യം വച്ചുള്ള സംവേദനാത്മക പരിപാടികള്‍ എന്നിവയും ഫെസ്റ്റിവലില്‍ ഉണ്ടായിരിക്കും.കഴിഞ്ഞ വര്‍ഷത്തെ ഉദ്ഘാടന പരിപാടിയെയും അനുബന്ധ പ്രവര്‍ത്തനങ്ങളെയും അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ പതിപ്പ് നിര്‍മ്മിച്ചിരിക്കുന്നത്, 13,000ത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിക്കും തരത്തില്‍ 25ലധികം ഇനങ്ങളും 10 മത്സരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.പ്രാദേശിക ഉല്‍പ്പന്നങ്ങളെയും ദേശീയ ഫാമുകളെയും പിന്തുണയ്ക്കുക, കാര്‍ഷിക, സാമ്പത്തിക രംഗത്ത് എമിറാത്തി പൂക്കളുടെ സാന്നിധ്യം ശക്തിപ്പെടുത്തുക, ഈ മേഖലയ്ക്ക് പുതിയ വിപണന അവസരങ്ങളും പങ്കാളിത്തങ്ങളും സൃഷ്ടിക്കുക എന്നിവയുമാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യം.



