ലോകചാമ്പ്യന്‍മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ റീജിയണല്‍ ഫിന്‍ടെക് പങ്കാളികളായി ലുലു എക്‌സ്‌ചേഞ്ചും ലുലു മണിയും.ദുബൈയില്‍ നടന്ന ചടങ്ങില്‍ സഹകരണകരാറില്‍ ഒപ്പുവെച്ചു.അര്‍ജന്റീനയുടെ ലോകകപ്പ് വിജയ പരിശീലകന്‍ ലയണല്‍ സ്‌കലോണി ലുലുഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍,അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.2026-ന്റെ മധ്യത്തില്‍ അവസാനിക്കും വിധത്തിലാണ് പങ്കാളിത്തകരാര്‍.ലുലു ഫിന്‍ ഗ്രൂപ്പിന്റെ ഉപയോക്താക്കള്‍ക്കും ഏറെ ഗുണം ലഭിക്കുന്നതാണ് സഹകരണകരാര്‍.
മത്സരടിക്കറ്റുകള്‍, താരങ്ങളെ നേരിട്ട് കാണാനുള്ള അവസരം എന്നിവ ലഭിക്കും.ലോകമെമ്പാടുമുള്ള എഎഫ്എയുടെ വളര്‍ച്ചയില്‍ പുതിയ പങ്കാളിത്തം നിര്‍ണ്ണായകമാണെന്ന് പ്രസിഡന്റ് ക്ലോഡിയ ടാപി പറഞ്ഞു.അര്‍ജന്റീന ടീമിന്റെ വിജയം പ്രതീക്ഷയുടെയും സഹിഷ്ണുതയുടെയും സന്തോഷത്തിന്റെയും പ്രതീകം ആണെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് സ്ഥാപകന്‍ അദീബ് അഹമ്മദ് വ്യക്തമാക്കി