താരസംഘടനയായ അമ്മയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.അന്‍സിബ അടക്കം പതിമൂന്ന് പേരായിരുന്നു പത്രിക സമര്‍പ്പിച്ചിരുന്നത്.ഇതില്‍ പന്ത്രണ്ട് പേരും പത്രിക പിന്‍വലിച്ചതോടെയാണ് അന്‍സിബയുടെ ജയം.അനൂപ് ചന്ദ്രന്‍,സരയു മോഹന്‍, ആശ അരവിന്ദ്,വിനു മോഹന്‍,സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ ആണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നല്‍കിയത്.
നേരത്തെ കമ്മിറ്റിയില്‍ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു അന്‍സിബ ഹസന്‍.കമ്മിറ്റി പിരിച്ചുവിട്ട് അഡ്‌ഹോക് കമ്മിറ്റി രുപീകരിച്ചപ്പോഴും അന്‍സിബ അംഗമായിരുന്നു.ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നും ബാബു രാജു,പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നും ജഗദീഷും പത്രി പിന്‍വലിച്ചിട്ടുണ്ട്.പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ദേവനും ശ്വേതാ മേനോനും ആണ് മത്സരരംഗത്തുള്ളത്