സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന് കീഴ്‌ക്കോടതി വിധിച്ച ശിക്ഷ ശരിവെച്ച് അപ്പീല്‍ കോടതി.ഇരുപത് വര്‍ഷത്തെ തടവുശിക്ഷയാണ് അപ്പീല്‍ കോടതി ശരിവെച്ചത്.ഇതുവരെ പത്തൊന്‍പത് വര്‍ഷം തടവ് അനുഭവിച്ചതിനാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ റഹീമിന്റെ മോചനം സാധ്യമായേക്കും.അബ്ദുള്‍ റഹീമിന് ഇരുപത് വര്‍ഷത്തെ തടവുശിക്ഷ വിധിച്ച റിയാദിലെ ക്രിമിനല്‍ കോടതി വിധിക്ക് എതിരെ പബ്ലിക് പ്രോസിക്യൂഷന്‍ ആണ് അപ്പീര്‍ സമര്‍പ്പിച്ചത്.ഇന്ന് രാവിലെ ചേര്‍നന്ന അപ്പീല്‍ കോടതി ശിക്ഷ ഉയര്‍ത്തണം എന്ന പബ്ലിക് പ്രോസിക്യൂഷന്റെ ആവശ്യം നിരസിച്ചു.ജയിലില്‍ പത്തൊന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ റഹീമിന് മോചനം അനുവദിക്കണം എന്ന് പ്രതിഭാഗം ആവശ്യപ്പെട്ടേങ്കിലും അതും കോടതി അംഗീകരിച്ചില്ല.ഇക്കാര്യത്തില്‍ പ്രതിഭാഗത്തിന് മേല്‍ക്കോടതിയെ സമീപിക്കാം എന്നും അപ്പീല്‍ കോടതി വ്യക്തമാക്കി.
കഴിഞ്ഞ 19 വര്‍ഷത്തിലധികമായി സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുകയാണ് അബ്ദുള്‍ റഹീം.ഇരുപത് വര്‍ഷത്തെ തടവില്‍ ഇതുവരെ അനുഭവിച്ച പത്തൊന്‍പത് വര്‍ഷം കുറയും.അതുകൊണ്ട് തന്നെ മറ്റ് തടസ്സങ്ങളുണ്ടാകുന്നില്ലെങ്കില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അബ്ദുള്‍ റഹീമിന് ജയിലില്‍ നിന്നും പുറത്തുവരാം.