അബുദബി നിരത്തുകളില്‍ സ്ഥാപിച്ചിരിക്കുന്നത് എണ്ണുറിലധികം ട്രാഫിക് ക്യാമറകള്‍.ദുബൈയിലും നൂറുകണക്ക് ക്യാമറകള്‍ ഗതാഗത നിയമലംഘനം നിരീക്ഷിക്കുന്നുണ്ട്.മൊബൈല്‍ ഫോണ്‍ ഉപയോഗം ആണ് ഡ്രൈവര്‍മാരുടെ ശ്രദ്ധതെറ്റിക്കുന്നതില്‍ മുന്‍പന്തിയില്‍ എന്നും ട്രാഫിക് സുരക്ഷാ വിദഗദ്ധര്‍ അറിയിച്ചു.അബുദബി എമിറേറ്റിലെമ്പാടുമായി എണ്ണൂറിലധികം ട്രാഫിക് ക്യാമറകള്‍ ഉണ്ടെന്ന് സംയോജിത ഗതാഗതകേന്ദ്രത്തിലെ ട്രാഫിക് സുരക്ഷാ വിദഗദ്ധന്‍ മുഹമ്മദ് കിഷിതയാണ് വ്യക്തമാക്കിയത്.പക്ഷെ ഇത് കൊണ്ട് മാത്രം കാര്യമില്ല.എങ്ങനെ സുരക്ഷിതമായി വാഹനം ഓടിക്കണം എന്നതില്‍ ജനങ്ങളെ കൂടുതല്‍ ബോധവത്കരിക്കണം എന്നും മുഹമ്മദ് കിഷിത പറഞ്ഞു.
ദുബൈയില്‍ അറുനൂറിലധികം സ്പീഡ് ക്യാമറകള്‍ ആണ് ഉള്ളത്.ഇത് കൂടാതെ ഗതാഗതം നിരീക്ഷിക്കുന്നതിനുള്ള മറ്റ് ഉപകരണങ്ങളും ഉണ്ട്.എന്നാല്‍ ഡ്രൈവര്‍മാരുടെ അശ്രദ്ധ അപകടങ്ങള്‍ക്ക് കാരണമാവുകയാണെന്നും ട്രാഫിക് സുരക്ഷാ വിദഗദ്ധര്‍ പറയുന്നു.കാഴ്ച്ചയിലും ചിന്തകളിലും എല്ലാം അശ്രദ്ധയ്ക്ക് കാരണമാകുന്ന സുപ്രധാനഘടകം മൊബൈല്‍ ഫോണ്‍ ഉപയോഗം ആണെന്നും വിദഗദ്ധര്‍ വ്യക്തമാക്കുന്നുണ്ട്.കഴിഞ്ഞ വര്‍ഷം യുഎഇയില്‍ ആകെ 384 റോഡ് അപകടമരണങ്ങള്‍ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.അശ്രദ്ധമായ ഡ്രൈവിംഗ് ആണ് ഇവയില്‍ ഭൂരിഭാഗത്തിനും കാരണം എന്നും ഗതാഗതസുരക്ഷാ വിദഗദ്ധര്‍ പറഞ്ഞു.