അബുദബി നിരത്തുകളിലെ പ്രധാനപാതകള്‍ എ.ഐ ക്യാമറ നിരീക്ഷണത്തില്‍ എന്ന് പൊലീസ്.ഗുരുതരഗതാഗതനിയമലംഘങ്ങള്‍ ക്യാമറ തത്സമയം റിപ്പോര്‍ട്ട് ചെയ്യും.മൊബൈല്‍ ഫോണ്‍ ഉപയോഗം അടക്കമുള്ള നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ലഭിക്കും.
ഹാര്‍ഡ് ഷോള്‍ഡറില്‍ കൂടിയുള്ള ഓവര്‍ടേക്കിംഗ്,മൊബൈല്‍ ഫോണ്‍ ഉപയോഗം,മുന്നില്‍ പോകുന്ന വാഹനവുമായി മതിയായ അകം പാലിക്കാതിരിക്കല്‍ തുടങ്ങിയ ഗുരുതരഗതാഗതനിയമലംഘനങ്ങള്‍ എ.ഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ തത്സമയം നിരീക്ഷിക്കും.തിരക്കേറിയ സമയങ്ങളിലെ പ്രവണതയാണ് ഹാര്‍ഡ് ഷോള്‍ഡറില്‍ കൂടിയുള്ള ഓവര്‍ടേക്കിംഗ്.ഇതിന് ആയിരം ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും ആണ് ശിക്ഷ.മഞ്ഞവരയ്ക്കുള്ളിലൂടെയുള്ള ഓവര്‍ടേക്കിംഗിന് കഴിഞ്ഞ വര്‍ഷം അബുദബിയില്‍ 7512 പേര്‍ക്കാണ് പിഴ ചുമത്തിയത്.
എമിറേറ്റിലെ പ്രധാനപാതകളിലും ജംഗ്ഷനുകളിലും എല്ലാം എ.ഐ ക്യാമറകള്‍ വാഹനങ്ങളും ഡ്രൈവിംഗും എല്ലാം നിരീക്ഷിക്കുന്നുണ്ട്.ഡേ്ഞ്ചറസ് ഡ്രൈവര്‍ മോണിറ്ററിംഗ് സിസ്റ്റം എന്ന പേരിലാണ് അശ്രദ്ധമായും അപകടകരമായും വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ അബുദബി പൊലീസ് സ്ഥാപിച്ചിരിക്കുന്നുത്.എണ്ണൂറിലധികം ട്രാഫിക് സുരക്ഷാ ക്യാമറകള്‍ ആണ് എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്നത്.ആംബലുന്‍സുകള്‍ അടക്കം അടിയന്തരാവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങള്‍ക്കും ഔദ്യോഗിക വാഹനവ്യൂഹത്തിനും വഴി നല്‍കാത്ത ഡ്രൈവര്‍മാരും നിരീക്ഷണ ക്യാമറകളില്‍ കുടുങ്ങും.