അബുദാബിയില്‍ ടോള്‍സമയക്രമത്തിലെ മാറ്റം നാളെ പ്രാബല്യത്തില്‍ വരും.
നിരക്ക് ഈടാക്കുന്ന സമയത്തില്‍ ആണ് മാറ്റം വരുത്തിയിരിക്കുന്നത്.നാളെ മുതല്‍ വൈകിട്ട് മൂന്ന് മണി മുതല്‍ ഏഴ് മണി വരെ ടോള്‍ നിരക്ക് ഈടാക്കും എന്നാണ് അബുദബി മൊബിലിറ്റിയുടെ അറിയിപ്പ്.നിലവില്‍ വൈകിട്ട് അഞ്ച് മണി മുതല്‍ ഏഴ് മണി വരെയാണ് ദര്‍ബ് ഗെയ്റ്റുകള്‍ കടക്കുന്നതിന് പണം ഈടാക്കുന്നത്.രാവിലെ നിരക്ക് ഈടാക്കുന്ന സമയക്രമത്തില്‍ മാറ്റുമുണ്ടാകില്ല.പ്രതിദിനം ആകെ ഈടാക്കുന്ന നിരക്കിലും നാളെ രും.നിലവില്‍ എത്രതവണ ടോള്‍ ഗേറ്റ് കടന്നാലും പ്രതിദിനം പതിനാറ് ദിര്‍ഹം ആണ് ഈടാക്കുന്നത്.
നാളെ മുതല്‍ ഓരോ തവണ ടോള്‍ ഗേറ്റ് കടക്കുമ്പോഴും നാല് ദിര്‍ഹം വീതം നിരക്ക് ഈടാക്കും.ഭിന്നശേഷിക്കാര്‍,മുതിര്‍ന്ന പൗരന്‍മാര്‍,വിമരമിച്ചവര്‍,താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ എന്നിവര്‍ക്കുള്ള ഇളവ് തുടരും.പ്രധാനപാതകളില്‍ തിരക്കേറിയ സമയത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാണ് പണം ഈടാക്കുന്ന സമയത്തില്‍ മാറ്റം വരുത്തിയത് എന്നും അബുദബി മൊബിലിറ്റി അറിയിച്ചു.