അബുദബിയിലെ ഹോട്ടലുകളില്‍ മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യ വിന്യസിക്കുന്നു.അതിഥികളുടെ തിരിച്ചറിയല്‍ പ്രക്രിയ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം.അബുദബി സാംസ്‌കാരികവിനോദസഞ്ചാരവകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
എമിറേറ്റിലെ താമസക്കാരുടേയും സന്ദര്‍ശകരുടേയും ഹോട്ടല്‍ ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് ഹോട്ടലുകളില്‍ നൂതന ബയോമെട്രിക് സംവിധാനം നടപ്പാക്കും എന്നാണ് അബുദബി സാംസ്‌കാരിക വിനോദസഞ്ചാരവകുപ്പിന്റെ അറിയിപ്പ്.ഫെഡറല്‍ അതോറിട്ടി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പുമായി കൈകോര്‍ത്താണ് ചെക്കിന്‍ സമയത്ത് ബോയമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് അതിഥികളുടെ തിരിച്ചല്‍പ്രക്രീയ പൂര്‍ത്തിയാക്കുക.
സുരക്ഷ ഉറപ്പാക്കുന്നതിനും ഹോട്ടല്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കുന്നതിനും മാത്രമായിരിക്കും ഈ വിവരങ്ങള്‍ ഉപയോഗിക്കുക എന്നും സാംസ്‌കാരികവിനോദസഞ്ചാരവകുപ്പ് അറിയിച്ചു.പുതിയ സംവിധാനം എമിറേറ്റിലെ ഏതാനും ഹോട്ടലുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ല നടപ്പാക്കിയിട്ടുണ്ട്.ആദ്യഘട്ടത്തില്‍ അബുദബി നഗരത്തിലും അലൈന്‍ മേഖലയിലും അല്‍ദഫ്രയിലുമായി ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ബയോമെട്രിക് സംവിധാനം നടപ്പാക്കുന്നതിന് ആണ് പദ്ധതി.രണ്ടാംഘട്ടത്തില്‍ ഫോര്‍സ്റ്റാര്‍ ഹോട്ടലുകളിലും പുതിയ സംവിധാനം നടപ്പാക്കും.