അബുദബിയില്‍ പൊതുസ്ഥലത്ത് സിഗരറ്റ് കുറ്റിവലിച്ചെറിഞ്ഞാല്‍ ഇനി കനത്ത പിഴ.നിയലംഘകര്‍ക്ക് രണ്ടായിരം ദിര്‍ഹം വരെയാണ് പിഴ.മാലിന്യം വലിച്ചെറിയുന്നവര്‍ക്കും കനത്ത പിഴ ലഭിക്കും.പൊതുസ്ഥലത്ത് സിഗരറ്റ് കുറ്റി വലിച്ചെറിയുന്നവര്‍ക്ക് ആദ്യ തവണ അഞ്ചൂറ് ദിര്‍ഹം ആയിരിക്കും പിഴ.വീണ്ടും തെറ്റ് ആവര്‍ത്തിച്ചാല്‍ ആയിരം ദിര്‍ഹമായിരിക്കും പിഴ ലഭിക്കുക.മൂന്നാമത് നിയമലംഘനം നടത്തിയാല്‍ രണ്ടായിരം ദിര്‍ഹം ആയിരിക്കും സിഗരറ്റ് കുറ്റിവലിച്ചെറിയുന്നവര്‍ക്ക് പിഴ ലഭിക്കുക എന്ന് അബുദബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മുന്‍സിപ്പാലിറ്റീസ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു.
കുടിവെള്ളക്കുപ്പിയും ഭക്ഷണമാലിന്യങ്ങളും പൊതുസ്ഥലത്ത് വലിച്ചെറിയുന്നവര്‍ക്ക് രണ്ടായിരം ദിര്‍ഹം വരെ പിഴ ലഭിക്കും.പ്ലാസ്റ്റിക് ബാഗുകളില്‍ കെട്ടിയോ മറ്റ് ഏതെങ്കിലും രൂപത്തിലോ നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളില്‍ അല്ലാതെ മാലിന്യമോ സമാനമായ മറ്റ് വസ്തുക്കളോ നിക്ഷേപിക്കുന്നവര്‍ക്ക് ആയിരം ദിര്‍ഹം ആണ് പിഴ.നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് നാലായിരം ദിര്‍ഹം വരെ പിഴ ലഭിക്കും.



