അബുദബിയില്‍ റോബോ ടാക്‌സികള്‍ ഉടനെത്തും. ഇതിനായി മെഴ്‌സിഡസ് ബെന്‍സുമായും എഐ വിധഗ്ധരായ മൊമെന്റയുമായും യുഎഇ ദേശിയ കമ്പനിയായ ലുമോ കരാര്‍ ഒപ്പിട്ടു.
ദുബൈയ്ക്ക് പിന്നാലെ രാജ്യതലസ്ഥാനമായ അബുദബിയിലും റോബോ ടാക്‌സി അവതരിപ്പിക്കാനൊരുങ്ങുകയാണ് യുഎഇ. യുഎഇയുടെ ദേശിയ കമ്പനിയായ ലുമോയാണ് ആഢംബര സെല്ഫ് ഡ്രൈവിങ് റോബോ ടാക്‌സികള്‍ പുറത്തിറക്കുന്നത്. അടുത്തവര്‍ഷം തന്നെ ഇത് അവതരിപ്പിക്കാനായി കാര്‍ നിര്‍മാതാക്കളായ മെഴിസഡസ് ബെന്‍സുമായും എഐ വിദഗ്ധരായ മൊമന്റോയുമായി കരാറിലൊപ്പിട്ടിരിക്കുന്നത്. മൊമന്റോയുടെ ലെവല്‍ 4 ഓട്ടോണോമസ് ഡ്രൈവിങ് സംവിധാനത്തിലൂടെ മേഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസിലാണ് റോബോ ടാക്‌സികള്‍ നിര്‍മിക്കുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ പ്രീമിയം റോബോട്ട് ടാക്‌സി മോഡലായിരിക്കും ഇതെന്നും അധികൃതര്‍ അറിയിച്ചു. വരും വര്‍ഷം തന്നെയാണ് ദുബൈയിലും റോബോ ടാക്‌സി സര്‍വീസ് ആരംഭിക്കുന്നത്. പൂര്‍ണമായും ഡ്രൈവറില്ലാ വാഹനങ്ങളുടെ വാണീജ്യപ്രവര്‍ത്തനം ആരംഭിക്കുന്ന നെന മേഖലയിലെ ആദ്യത്തെ നഗരമാണ് അബുദബി. കഴിഞ്ഞമാസമാണ് ഈ അംഗീകാരം അബുദബി സ്വന്തമാക്കിയത്.



