അബുദബിയില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സിറ്റി ചെക്ക്ഇന്‍ കേന്ദ്രങ്ങള്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കും.അല്‍ഐനില്‍ സെപ്റ്റംബര്‍ ഒന്നിനും സിറ്റി ചെക്കിന്‍ പ്രവര്‍ത്തനം തുടങ്ങും.അബുദാബിയില്‍ മീന ക്രൂസ് ടെര്‍മിനല്‍,മുസ്സഫയിലെ ഷാബിയാ പതിനൊന്ന് , യാസ് മാളിലെ ഫെരാരി വേള്‍ഡ് എന്‍ട്രന്‍സ് , അലൈനിലെ കുവൈറ്റാറ്റ് ലുലു മാള്‍ എന്നിവിടങ്ങളില്‍ ആണ് സിറ്റി ചെക്ക്ഇന്‍ കേന്ദ്രങ്ങള്‍.മീന ക്രൂസ് ടെര്‍മിനലില്‍ ചെക്ക് ഇന്‍ കേന്ദ്രം ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കും.മറ്റുള്ള കേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 10 മണി വരെയുമാണ് ഇന്‍ സൗകര്യം ഉള്ളത്.യാത്രയുടെ ഇരുപത്തിനാല് മണിക്കൂര്‍ മുന്‍പ് മുതല്‍ നാല് മണിക്കൂര്‍ വരെ ചെക്കിന്‍ ചെയ്യുന്നതിനുള്ള സൗകര്യം ആണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ 16 വിമാനത്താവളങ്ങളിലേക്ക് ആണ് ഇന്‍ഡിഗോ വിമാനം സര്‍വീസ് നടത്തുന്നത്.
അബുദബിയില്‍ ഇന്‍ഡിഗോയുടെ സിറ്റി ചെക്കിന്‍ സൗകര്യം നാളെ മുതല്‍
RELATED ARTICLES