Friday, February 27, 2026
HomeNewsGulfഅപകടകരമായ രീതിയില്‍ ഇ-സ്‌കൂട്ടര്‍ ഓടിച്ചു,തൊണ്ണൂറ് പേര്‍ക്കെതിരെ നടപടിയെടുത്ത് ദുബൈ പോലീസ്

അപകടകരമായ രീതിയില്‍ ഇ-സ്‌കൂട്ടര്‍ ഓടിച്ചു,തൊണ്ണൂറ് പേര്‍ക്കെതിരെ നടപടിയെടുത്ത് ദുബൈ പോലീസ്

ദുബൈയില്‍ അപകടകരമായ രീതിയില്‍ ഇ -സ്‌കൂട്ടര്‍ ഓടിച്ച തൊണ്ണൂറ് പേരെ അറസ്റ്റ് ചെയ്ത് ദുബൈ പോലീസ്. ഇവരുടെ സ്‌കൂട്ടറുകളും പോലീസ് പിടിച്ചെടുത്തു. അപകടങ്ങള്‍ തടയുന്നതിനും പൊതു വിനോദ മേഖലകള്‍ ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത, സുരക്ഷാ നിയമങ്ങള്‍ പാലിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.ദുബായില കൈറ്റ് ബീച്ചിലെ സ്‌പോര്‍ട്‌സ് ട്രാക്കില്‍ അപകടരമായ രീതിയില്‍ സ്റ്റണ്ട് നടത്തിയ തൊണ്ണൂറ് ഇ – സ്‌കൂട്ടര്‍ യാത്രക്കാരാണ് പൊലീസിന്റെ പിടിയിലായത്. ഇവരുടെ ഇ- സ്‌കൂട്ടറുകള്‍ പിടിച്ചെടുക്കുകയും കനക്ക പിഴചുമത്തുകയും ചെയ്തു. വാഹനങ്ങള്‍ വിട്ടുകിട്ടാന്‍ വെറെയും പിഴ അടക്കേണ്ടിവരും. ശൈത്യകാലത്ത് കൂടുതല്‍ ആളുകള്‍ രാത്രി നടത്തത്തിനും കുടുംബ വിനോദങ്ങള്‍ക്കുമായി ബീച്ചില്‍ എത്തും. അതിനാല്‍ കൈറ്റ് ബീച്ച് പോലുള്ള ജനപ്രിയ സ്ഥലങ്ങളില്‍ ഇത്തരം അഭ്യാസങ്ങള്‍ നടത്തുന്നത് അപകടകരങ്ങള്‍ക്ക് കാരണമാകുമെന്ന് പോലീസ് വ്യക്തമാക്കി. ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. ഇ-സ്‌കൂട്ടറുകളും ഇ-ബൈക്കുകളും സൗകര്യപ്രദവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാര്‍ഗ്ഗം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇതുവഴിയുണ്ടാകുന്ന ഗതാഗത നിയമലംഘനങ്ങള്‍ മരണത്തിന് ഉള്‍പ്പെടെ കാരണമാകുന്നുണ്ട്. ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍, ദുബായില്‍ ഇ-സ്‌കൂട്ടര്‍ ദുരുപയോഗവും അശ്രദ്ധമായ റോഡ് മുറിച്ച് കടക്കലും കാരണം പതിമൂന്ന് ജീവനകളാണ് നഷ്ടമായത്..2024 ല്‍ ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും ഉള്‍പ്പെട്ട 254 അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു..വിവിധ അപകടങ്ങളില്‍ പത്ത് പേര്‍ മരിക്കുകയും 259 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദുബായ് പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ദുബായിലെ നിരവധി താമസക്കാര്‍ ഇ-സ്‌കൂടേടറുകള്‍ക്ക് റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ കര്‍ശനമായ നിയന്ത്രണങ്ങളോ നിരോധനങ്ങളോ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments