Friday, February 27, 2026
HomeNewsGulfഅനധികൃത താമസം, എണ്‍പതിലധികം പ്രവാസികളെ നാടുകടത്തി

അനധികൃത താമസം, എണ്‍പതിലധികം പ്രവാസികളെ നാടുകടത്തി

എണ്‍പതിലധികം അനധികൃത താമസക്കാരെ നാടുകടത്തി ബഹ്‌റിന്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയ പരിശോധനയിലാണ് നിയമ ലംഘകര്‍ പിടിയിലായത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരാനാണ് തീരുമാനം.ഈ മാസം 14 മുതല്‍ 20 വരെയുള്ള ഒരാഴ്ച കാലയളവിലാണ് ഇത്രയും ക്രമക്കേടുകള്‍ കണ്ടെത്തിയത്. വിവിധ ഗവര്‍ണറേറ്റുകളിലായി 242 പരിശോധനകളും 13 സംയുക്ത കാമ്പയിനുകളും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തി. ക്രമക്കേട് നടത്തിയ നിരവധി പ്രവാസികളെ സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതില്‍ ഗുരുതര നിയമ ലംഘനം നടത്തിയ എണ്‍പതിലധികം പ്രവാസികളെയാണ് രാജ്യത്ത് നിന്ന് നാടുകടത്തിയത്. അറസ്റ്റിലായ മറ്റുളളവര്‍ക്കെതിരായ നിയമ നടപടികള്‍ തുടരുന്നതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ ആകെ 1,16,217 പരിശോധനകളാണ് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതേറ്റി സംഘടിപ്പിച്ചത്. പന്ത്രണ്ടായിരത്തോളം പ്രവാസികളെ ഒരു വര്‍ഷത്തിനുളളില്‍ നാടുകടുത്തുകയും ചെയ്തു. നാഷനാലിറ്റി, പാസ്‌പോര്‍ട്ട് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്‌സ്, പൊലീസ് ഡയറക്ടറേറ്റുകള്‍, ഡിറ്റക്ഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സ് ജനറല്‍ ഡയറക്ടറേറ്റ്എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധന. തൊഴില്‍ വിപണിയുടെ സ്ഥിരതയെ ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക സുരക്ഷയ്ക്ക് ഹാനികരമാകുന്നതോ ആയ നിയമലംഘനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നല്‍കി . ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണമെന്നും അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments