ഷാര്‍ജയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ അതുല്യയുടെ ഭര്‍ത്താവിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.ദുബൈയിലെ സ്വകാര്യകമ്പനിയുടേതാണ് നടപടി.അതുല്യയുടെ മരണത്തില്‍ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ട് കുടുംബം ഇന്ന് യുഎഇയിലും പരാതി നല്‍കി.ദുബൈയിലെ കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ സൈറ്റ് എഞ്ചിനിയറായിട്ടാണ് സതീഷ് ജോലി ചെയ്തിരുന്നത്.ജോലിയില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള കത്ത് കമ്പനി ഇന്ന് രേഖാമൂലം നല്‍കി.അതുല്യയെ സതീഷ് ഉപദ്രവിക്കുന്നതിന്റെ വീഡിയോകളുടെയും ബന്ധുക്കള്‍ നല്‍കിയ പരാതികളുടെയും അടിസ്ഥാനത്തില്‍ ആണ് സ്വകാര്യകമ്പനിയുടെ നടപടി.ഒരു വര്‍ഷം മുന്‍പാണ് ഈ കമ്പനിയില്‍ സതീഷ് ജോലിക്ക് കയറിയത്.അതുല്യയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട ബന്ധുക്കള്‍ ഇന്ന് ഷാര്‍ജ പൊലീസിലും പരാതി നല്‍കും.
ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കുന്നതിന് ആണ് കുടുംബത്തിന്റെ നീക്കം.കൊല്ലം ചവറ തെക്കുഭാഗം പൊലീസ് സതീഷിന് എതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.എഫ്‌ഐ.ആര്‍ അടക്കമുള്ള രേഖകളും ഗാര്‍ഹിക പീഢനത്തിന്റെ വിശദാംശങ്ങളും അതുല്യയുടെ ബന്ധുക്കള്‍ കോണ്‍സുലേറ്റിന് കൈമാറും.കൊല്ലത്ത് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ സതീഷിനെ നാട്ടിലെത്തിക്കുന്നതിന് കേരള പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.പ്രത്യേക അന്വേഷണ സംഘത്തിനും പൊലീസ് രൂപം നല്‍കിയിട്ടുണ്ട്.