Friday, March 13, 2026
HomeNewsGulfഅടിയന്തര സാഹചര്യങ്ങളിലെ മുന്‍കരുതലുകള്‍ സംബന്ധിച്ച് ഷാര്‍ജ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം

അടിയന്തര സാഹചര്യങ്ങളിലെ മുന്‍കരുതലുകള്‍ സംബന്ധിച്ച് ഷാര്‍ജ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം

അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ഷാര്‍ജ സര്‍ക്കാര്‍ മീഡിയ ബ്യൂറോ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഔദ്യോഗിക അറിയിപ്പുകള്‍ ലഭിക്കുമ്പോള്‍ പരിഭ്രാന്തരാകാതെ ശാന്തമായി പെരുമാറണമെന്നും അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ബ്യൂറോ നിര്‍ദേശിച്ചു.

സംഘര്‍ഷം സാഹചര്യം തുടരുന്നതിനിടെയാണ് ജനങ്ങളുടെ സമാധാനം ഉറപ്പാക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചത്. അടിയന്തര സാഹചര്യങ്ങളില്‍ വീടുകളിലോ ഓഫിസുകളിലോ ഉള്ളവര്‍ ബാല്‍ക്കണി, ജനാലകള്‍, തുറസ്സായ സ്ഥലങ്ങള്‍ എന്നിവയില്‍ നിന്ന് മാറി സുരക്ഷിതമായ ഉള്‍വശത്തേക്ക് മാറണം. കെട്ടിടങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക. അധികൃതര്‍ ആവശ്യപ്പെട്ടാല്‍ മാത്രം ലിഫ്റ്റ് ഒഴിവാക്കി പടികള്‍ ഉപയോഗിക്കുക. ഗ്ലാസ് ഭിത്തികളില്‍ നിന്നും ജനാലകളില്‍ നിന്നും അകന്നുനില്‍ക്കുക. സ്ഥിതിഗതികള്‍ സുരക്ഷിതമാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിക്കുന്നത് വരെ സുരക്ഷിതമായ സ്ഥലത്ത് തന്നെ തുടരുക. പുറത്തുള്ളവര്‍ എത്രയും വേഗം സുരക്ഷിതമായ ഏറ്റവും അടുത്ത കെട്ടിടത്തിലേക്ക് മാറുക. വാഹനമോടിക്കുന്നവര്‍ പരിഭ്രാന്തരാകാതെ ഏറ്റവും അടുത്ത സുരക്ഷിത സ്ഥാനത്തേക്ക് വാഹനം മാറ്റി പാര്‍ക്ക് ചെയ്ത് അഭയം തേടുക. സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകളോ വിഡിയോകളോ ശബ്ദസന്ദേശങ്ങളോ പങ്കുവയ്ക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കുക. സംഭവസ്ഥലങ്ങളില്‍ നിന്ന് ഫോട്ടോകളോ വിഡിയോകളോ എടുത്ത് പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും, ഇത് കര്‍ശനമായി ഒഴിവാക്കണമെന്നും നിര്‍ദേശത്തിലുണ്ട്.


RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments