അജ്മാനില്‍ ഷെയ്ഖ് സായിദ് റോഡില്‍ വികസനപദ്ധതികള്‍ നടപ്പാക്കുന്നു.പതിനൊന്ന് ദശലക്ഷം ദിര്‍ഹം ചിലവില്‍ ആണ് നവീകരണം.ഷെയ്ഖ് സായിദ് റോഡില്‍ ഷെയ്ഖ് ഖലീഫ സട്രീറ്റ് ഇന്റര്‍സെക്ഷന്‍ മുതല്‍ അല്‍ റവ്ദ ബ്രിഡ്ജ് വരെയാണ് വികസനപദ്ധതി നടപ്പാക്കുന്നത്.ആകെ 3.7 കിലോമീറ്റര്‍ ദൂരത്തില്‍ പതിനൊന്ന് ദശലക്ഷം ദിര്‍ഹം ചിലവില്‍ നവീകരണം നടപ്പിലാക്കുന്നത്.ഇരുവശത്തും ഓരോ പുതിയ ലെയ്ന്‍ വീതം നിര്‍മ്മിക്കും.ഇതോടെ ഇവിടെ ലെയ്‌നുകളുടെ എണ്ണം മൂന്നില്‍ നിന്നും നാലായി ഉയരും.നവീകരണപദ്ധതി യാത്രാസമയത്തില്‍ മുപ്പത്തിയഞ്ച് ശതമാനം കുറവ് വരുത്തും.മണിക്കൂറില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വാഹനങ്ങളുടെ എണ്ണം 3900-ല്‍ നിന്നും 5200 ആയി ഉയരും.
റോഡ് വികസനത്തിന് ഒപ്പം ഡ്രെയ്‌നേജ് സംവിധാനവും നിര്‍മ്മിക്കുന്നുണ്ട്.റോഡിലെ വെളിച്ചവിന്യാസും വര്‍ദ്ധിപ്പിക്കും.അജ്മാന്‍ മുന്‍സിപ്പാലിറ്റിയും പൊലീസും ചേര്‍ന്നാണ് വികസന പദ്ധതി നടപ്പാക്കുന്നത്.അജ്മാന്‍ വിഷന്‍ 2030-ന്റെ ഭാഗമായിട്ടാണ് റോഡ് നവീകരണം.