നടന്മാരായ ശ്രീനാഥ് ഭാസിയുടേയും ഷെയ്ൻ നിഗത്തിന്റേയും വിലക്ക് നീക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ക്ഷമ പറഞ്ഞ് കത്ത് നൽകിയിരുന്നു. ഷെയ്ൻ നിഗം അധികമായി ആവശ്യപ്പെട്ട പ്രതിഫലത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയും ചെയ്‌തതോടെയാണ് വിലക്ക് നീക്കിയത്.
ശ്രീനാഥ് ഭാസി രണ്ട് ചിത്രങ്ങൾക്കായി വാങ്ങിയ അഡ്വാൻസ് തുക തിരികെ നൽകും. കൈപ്പറ്റിയ തുക ഘട്ടം ഘട്ടമായി തിരികെ നല്‍കാമെന്നും ഷൂട്ടിംഗ് സെറ്റുകളില്‍ കൃത്യ സമയത്ത് എത്താമെന്നും ശ്രീനാഥ് ഭാസി നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് രേഖാമൂലം എഴുതി നല്‍കിയെന്നാണ് സൂചന. ഇരുവരുടെയും പുതിയ ചിത്രങ്ങളുമായി നിർമാതാക്കൾ സഹകരിക്കും



