യുഎഇയില്‍ ആകാശടാക്‌സി സര്‍വീസ് ആരംഭിക്കുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങളും തുറക്കപ്പെടും എന്ന് വിലയിരുത്തല്‍.ആകാശടാക്‌സി സര്‍വീസിന് ഒപ്പം നിര്‍മ്മാണത്തിനും കയറ്റുമതിക്കും യുഎഇയ്ക്ക് പദ്ധതിയുണ്ട്.യുഎഇയില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്ന ഓരോരുത്തര്‍ക്കും പ്രതീക്ഷ പകരുന്നതാണ് പുതിയ തൊഴില്‍മേഖലകള്‍ തുറക്കുന്നുവെന്ന
വാര്‍ത്തകള്‍.അത്തരത്തിലൊന്നാണ് ആകാശടാക്‌സികള്‍.പരീക്ഷഘട്ടം പൂര്‍ത്തിയാക്കി വാണിജ്യാടിസ്ഥാനത്തിലേക്കുള്ള സര്‍വീസുകളിലേക്ക് നീങ്ങുകയാണ് ദുബൈയും അബുദബിയും.ആകാശടാക്‌സി സര്‍വീസിന് ഒപ്പം തന്നെ ഇവയുടെ നിര്‍മ്മാണവും എമിറേറ്റുകളുടെ പദ്ധതിയിലുണ്ട്.യുഎഇയില്‍ എയര്‍ടാക്‌സികള്‍ നിര്‍മ്മിച്ച് മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കാണ് ഒരുങ്ങുന്നത്.ഇതിനൊപ്പം അറ്റകുറ്റപ്പണിക്ക് ആവശ്യമായ കേന്ദ്രങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.യാത്രാ സര്‍വീസ്,നിര്‍മ്മാണം,അറ്റകുറ്റപ്പണി തുടങ്ങി എയര്‍ടാക്‌സിയുമായി ബന്ധപ്പെട്ട് പലമേഖലകളില്‍ തൊഴിലവസരങ്ങള്‍ തുറക്കപ്പെടും.
പുതിയൊരു ഗതാഗത സംവിധാനത്തിന്റെ തുടക്കക്കാര്‍ എന്ന നിലയില്‍ ദുബൈയ്ക്കും അബുദബിക്കും എല്ലാം ഈ രംഗത്ത് വലിയ നേട്ടങ്ങള്‍ കൊയ്യുന്നതിന് സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. റാസല്‍ഖൈമയും അജ്മാനും അടക്കമുള്ള മറ്റ് എമിറേറ്റുകളും ആകാശടാക്‌സി സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ്.ദുബൈയിലും അബുദബിയിലും ആദ്യഘട്ട പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയായി കഴിഞ്ഞു.ഇരു എമിറേറ്റുകളിലും അടുത്ത വര്‍ഷം സര്‍വീസുകള്‍ തുടങ്ങുന്നതിന് ആണ് പദ്ധതി.