യുഎഇയില്‍ ബലിപെരുന്നാളിന് സ്വകാര്യമേഖലയ്ക്ക് നാല് ദിവസം അവധി.ജൂണ്‍ അഞ്ച് വ്യാഴാഴ്ച മുതല്‍ ആണ് അവധി ലഭിക്കുക.സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നാല് ദിവസത്തെ അവധിയാണ് ലഭിക്കുക.
യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ആണ് സ്വകാര്യമേഖലയ്ക്കുള്ള ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചത്.അറഫ ദിനമായ ജൂണ്‍ അഞ്ച് വ്യാഴാഴ്ച മുതല്‍ ജൂണ്‍ എട്ട് ഞായറാഴ്ച വരെയാണ് അഴധി.വാരാന്ത്യ അവധി ഉള്‍പ്പടെയാണ് സ്വകാര്യമേഖലയ്ക്ക് നാല് ദിവസത്തെ അവധി ലഭിക്കുക.
ജൂണ്‍ ആറ് വെള്ളിയാഴ്ചയാണ് ബലിപെരുന്നാള്‍.സര്‍ക്കാര്‍ മേഖലയ്ക്കുള്ള അവധി ഇന്നലെ ഫെഡറല്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ ഡെലവപ്‌മെന്റ് അതോറിട്ടി പ്രഖ്യാപിച്ചിരുന്നു.ജൂണ്‍ അഞ്ച് വ്യാഴാഴ്ച മുതല്‍ രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും പ്രവര്‍ത്തിക്കില്ല.ബലിപെരുന്നാള്‍ അവധികള്‍ക്ക് ശേഷം ജൂണ്‍ ഒന്‍പത് തിങ്കളാഴ്ച്ചയാകും ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുക.