ഇന്ത്യയുടെ കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം, ഇനി കോവാക്‌സിന്‍ എടുത്തവര്‍ക്കും രാജ്യാന്തരയാത്ര ചെയ്യാം

ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു. ലോകാരോഗ്യ സംഘടനയുടെ ടെക്‌സിക്കല്‍ അഡൈ്വസറി സമിതി യോഗം ചേര്‍ന്നിരുന്നു. അടിയന്തര ഉപയോഗത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സമിതി ശുപാര്‍ശ ചെയ്തു. ഏപ്രില്‍ പത്തൊമ്പതിന് ആണ് കോവാക്‌സിനുള്ള അംഗീകാരത്തിനായി നിര്‍മാതാക്കളായ ഭാരത് ബയോടെക് ലോകാരോഗ്യസംഘടനയ്ക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍ വാക്‌സിന്റെ പരീക്ഷണഫലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് കമ്പനി കൂടുതല്‍ രേഖകള്‍ ഹാജരാക്കി.

അടിയന്തര ഉപയോഗത്തിന് ഡബ്ല്യുഎച്ച്ഒ അനുമതി ലഭിച്ചതോടെ കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും യുഎഇ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ ഇനി പ്രവേശിക്കാനാകും. ഒക്ടോബര്‍ അവസാനത്തോടെ അനുമതി ലഭിക്കുമെ് രാജ്യം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇത് പിന്നയെും വൈകുകയായിരുന്നു. അതേ സമയം, ചില രാജ്യങ്ങള്‍ കോവാക്‌സിന്‍ നേരത്തെ തന്നെ അംഗീകരിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഓസ്‌ട്രേലിയ കോവാക്‌സിന്‍ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഗയാന, ഇറാന്‍, മൗറീഷ്യസ്, മെക്‌സികോ, നേപ്പാള്‍, പരാഗ്വേ, ഫിലിപ്പീന്‍സ്, സിംബാബ്വേ എന്നിവയാണ് കോവാക്‌സിന്‍ അംഗീകരിച്ച മറ്റ് രാജ്യങ്ങള്‍.

 

Must see news