സംസ്ഥാനത്ത് കോവിഡ് മരണങ്ങള് നിശ്ചയിക്കുന്നതിലെ മാര്‍ഗരേഖ പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര മാനദണ്ഡം അനുസരിച്ച് കോവിഡ് നെഗറ്റീവ് ആയി ഒരു മാസത്തിനുള്ളില്‍ സംഭവിക്കുന്ന മരണങ്ങളും കോവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും. കോവിഡ് നഷ്ടപരിഹാരം പരമാവധി പേര്‍ക്ക് ലഭ്യമാക്കും. പുതുക്കിയ പട്ടിക വൈകാതെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
മാര്‍ഗരേഖ പുതുക്കുന്നതോടെ നിലവിലെ മരണപ്പട്ടിക മാറുമെന്നും പുതുക്കിയ സമഗ്ര മരണപ്പട്ടിക പ്രസിദ്ധീകരിക്കുമെന്നും ഇതിന് ആരോഗ്യ വകുപ്പ് മുന്‍കൈ എടുക്കുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.