കോവിഡ് പരിശോധനയിലും വാക്‌സിനിലും കേരളം വീഴ്ചവരുത്തിയെന്ന് വി.മുരളീധരന്‍

പാലക്കാട്: കോവിഡ് പരിശോധനയിലും വാക്‌സിനിലും കേരളം വീഴ്ചവരുത്തിയെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍. കേരളത്തില്‍ കോവിഡ് പരിശോധന നടത്തുന്നതില്‍ പോരായ്മയുണ്ട്. ആര്‍ടിപിസിആറിന് പകരം ആന്റിജന്‍ ആണ് കൂടുതലായി നടത്തി. എത്ര ഡോസ് വാക്‌സിന്‍ ഉപയോഗിച്ചു, എത്ര ആവശ്യമുണ്ട് എന്നീ കാര്യങ്ങള്‍ ശരിയായ രീതിയില്‍ കേന്ദ്രത്തെ അറിയിച്ചില്ലെന്നും വി. മുരളീധരന്‍ പാലക്കാട്ട് പറഞ്ഞു.

കോവിഡിനെ പ്രതിരോധിക്കുന്നതിനേക്കാള്‍ പിആര്‍ വര്‍ക്കിനായിരുന്നു സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയത്. തൃശൂര്‍ പൂരം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും എല്ലാരുമായും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.