ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്താം

 

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശക വീസയില്‍ യുഎഇയിലേക്ക് എത്താം. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിന്‍ എടുത്ത എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കുമെന്ന് യുഎഇ ദേശീയ ദുരന്ത അടിയന്തര നിവാരണ സമിതി അറിയിച്ചു. ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് ഇരുഡോസും സ്വീകരിച്ചവര്‍ക്ക് യുഎഇയില്‍ എത്താം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പും ഇക്കാര്യം സ്ഥിരീകരിച്ചു.

നിലവില്‍ യാത്രാ വിലക്കുള്ള ഇന്ത്യ ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും വിസിറ്റ വിസയില്‍ എത്താമെന്ന് അറിയിച്ചിട്ടുണ്ട്. 48 മണിക്കൂറിലെ പിസിആര്‍ ഫലവും റാപ്പിഡ് പിസിആര്‍ ഫലവും നിര്‍ബന്ധമാണ്.