യുഎഇ വിനോദസഞ്ചാര മേഖലയില്‍ ഉണര്‍വ്വ്, ഈ വര്‍ഷം ഇതു വരെയായി മൂന്ന് ബില്യണ്‍ ഡോളര്‍ വരുമാനം

 

കോവിഡ് പ്രതിസന്ധി മൂലം സ്തംഭിച്ചിരുന്ന ടൂറിസം മേഖലയിലെ വരുമാനം തിരികെ പിടിച്ച് യുഎഇ. മൂന്ന് ബില്യണ്‍ ഡോളറിന്റെ വരുമാനം ആണ് ഈ വര്‍ഷം ആദ്യ ആറ് മാസത്തിലെ കണക്ക്ുകളാണ് ഇത്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ പാദത്തിലെ അപേക്ഷിച്ച് ഹോട്ടലുകളിലെ താമസക്കാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. കഴിഞ്ഞ വര്‍ഷം 53.6 ശതമാനം ആയിരുന്നത് ഈ വര്‍ഷം 62 ശതമാനം ആയി മാറി.

ഹോട്ടലുകളിലെ താമസക്കാരുടെ എണ്ണം 8.3 മില്യണ്‍ ആയി വര്‍ദ്ധിച്ചു. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 2.3 മില്യണ്‍ ആണ്. യുകെ ആംബര്‍ ലിസ്റ്റിലേക്ക് യുഎഇയെ മാറ്റിയതിന് ശേഷം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യോമയാന സര്‍വ്വീസുകള്‍ ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായത്. ഒക്ടോബറോട് ആഴ്ചയില്‍ 73 വിമാനസര്‍വ്വീസ് യുകെയിലേക്ക് നടത്തുമെന്നാണ് എമിറേറ്റ്‌സ് അറിയിക്കുന്നത്.

Must see news