എണ്‍പത് ശതമാനം പേരും കോവിഡ് വാക്‌സിന്‍ എടുത്തു, അപൂര്‍വ്വ നേട്ടത്തില്‍ യുഎഇ

 

യുഎഇയില്‍ ഇതിനോടകം എണ്‍പത് ശതമാനം പേരും
കോവിഡ് വാക്‌സിന്‍ എടുത്ത് കഴിഞ്ഞതായി ആരോഗ്യപ്രതിരോധ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറില്‍ 83,410 ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. ഇതോടെ ആകെ കോവിഡ് പ്രതിരോധ കുത്തിവെയ്പ് നടത്തിയവരുടെ എണ്ണം 19.2 മില്യണ്‍ ആയി.

നൂറ് പേര്‍ക്ക് 194.60 എന്ന നിരക്കില്‍ ആണ് വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തത്. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 91.32 ശതമാനം പേരും ആദ്യ ഡോസും 80.29 ശതമാനം പേര്‍ ഇരുഡോസുകളും സ്വീകരിച്ചു കഴിഞ്ഞു.