യുഎഇയില്‍ പുതിയ 277 കോവിഡ് കേസുകള്‍, മരണങ്ങള്‍ ഇല്ലാത്ത ദിനം

 

യുഎഇയില്‍ പുതിയ 277 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 329 പേര്‍ രോഗമുക്തി നേടി. ഇന്ന് പുതിയ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 5518 സജീവ കോവിഡ് രോഗികള്‍ ആണ് യുഎഇയില്‍ ഇപ്പോള്‍ ഉള്ളത്.

യുഎഇയിലെ ആകെ കോവിഡ് കേസുകള്‍ 735,457 ആണ്. ഇവരില്‍ 727,845 പേര്‍ രോഗമുക്തി നേടി. ആകെ മരണങ്ങള്‍ 2094 ആണ്. 83.3 മില്യണ്‍ പിസിആര്‍ പരിശോധന രാജ്യത്ത് ഇത് വരെ നടത്തി.

ദുബൈ എക്‌സ്‌പോയ്ക്ക് ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളത്. സന്ദര്‍ശകരെ വരവേല്‍ക്കാനായി എക്‌സ്‌പോ വേദിയും രാജ്യം തന്നെയും ഒരുങ്ങികഴിഞ്ഞു. എക്‌സ്‌പോ പ്രദേശത്ത് അഞ്ച് ലെയ്‌നുള്ള കോവിഡ് പിസിആര്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ പിസിആര്‍ നെഗറ്റീവ് ഫലമോ എക്‌സ്‌പോയ്ക്കുള്ള പ്രവേശനത്തിന് നിര്‍ബന്ധമാണ്.