സൗദിയിൽ വാഹനാപാകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു

സൗദി അറേബ്യയിലെ നജ്‌റാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു. മൂന്ന് മലയാളികൾക്ക് പരുക്കേറ്റു. കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ്(28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ(31) എന്നിവരാണ് മരിച്ചത്

സ്‌നേഹ, റിൻസി, ഡ്രൈവർ അജിത് എന്നിവർക്കാണ് പരുക്കേറ്റത്. കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം വിന്നിടിക്കുകയായിരുന്നു.