ആന്ധ്രാപ്രദേശില്‍ കാണാതായ മൂന്നു കുട്ടികള്‍ മരിച്ച നിലയില്‍

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ ചൊവ്വാഴ്ച കാണാതായ മൂന്ന് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപമുള്ള ടാങ്കിനുള്ളില്‍ നിന്നുമാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഈദാരയ്ക്ക് സമീപമുള്ള ശോപനപുരം ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.