അജിത്തിന്റെ വലിമൈയുടെ ടീസര്‍ അടുത്ത ആഴ്ച എത്തും

 

അജിത്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വലിമൈയുടെ ടീസര്‍ അടുത്ത ആഴ്ച എത്തും.നേര്‍കൊണ്ട പാര്‍വൈ’ക്കു ശേഷം അജിത്ത് നായകനായെത്തുന്ന ചിത്രമാണ് ‘വലിമൈ’. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്‍റെ ടീസറിന്‍റെ എഡിറ്റിംഗ് പുരോഗമിക്കുകയാണെന്നും ടീസര്‍ റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നും സിഫി റിപ്പോര്‍ട്ട് ചെയ്യുന്നു.

ടൈറ്റില്‍ റോളിലാണ് ‘തല’ എത്തുക. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടുതവണ അജിത്തിന് പരുക്കേറ്റത് വാര്‍ത്തയായിരുന്നു. ഒരു പൊലീസ് ത്രില്ലര്‍ എന്നു കരുതപ്പെടുന്ന ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍. കാര്‍ത്തികേയ, രാജ് അയ്യപ്പ, അച്യുത് കുമാര്‍, സുമിത്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബേവ്യൂ പ്രോജക്റ്റ്സ് എല്‍എല്‍പിയുടെ ബാനറില്‍ ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. നീരവ് ഷാ ഛായാഗ്രഹണവും യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.

Must see news