പൃഥ്വിരാജ് നായകനായെത്തുന്ന ത്രില്ലർ ചിത്രം ഭ്രമത്തിന്റെ ടീസർ പുറത്തുവിട്ടു. ആയുഷ്മാൻ ഖുറാന പ്രധാനവേഷത്തിലെത്തിയ ബോളിവുഡ് ചിത്രം അന്ധാദുന്നിന്റെ റീമേക്കാണ് ഭ്രമം. ഛായാഗ്രാഹകൻ കൂടിയായ രവി കെ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ മംമ്ത മോഹൻദാസ്, റാഷി ഖന്ന, ഉണ്ണി മുകുന്ദൻ തുടങ്ങിയവരും അഭിനയിക്കുന്നു.
ഹിന്ദിയിൽ തബു അവതരിപ്പിച്ച സിമി സിൻഹയുടെ വേഷത്തിൽ മംമ്തയും രാധിക ആപ്തെയ്ക്ക് പകരം റാഷിയും എത്തുന്നു. എപി ഇന്റർനാഷണൽ, വയാകോം18 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നിർമിക്കുന്ന ചിത്രം ഒക്ടോബർ 7ന് ആമസോൺ പ്രൈം വിഡിയോയിലൂടെ റിലീസ് ചെയ്യും. അന്ധാദുന്നിന്റെ തെലുങ്ക് റീമേക്ക് മസ്റ്റീരിയോ ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്തിരുന്നു. നിഥിൻ, തമന്ന, നഭ എന്നിവരായിരുന്നു ചിത്രത്തിലെ അഭിനേതാക്കൾ. തിരക്കഥ, സംഭാഷണം- ശരത് ബാലൻ. ലൈൻ പ്രൊഡ്യൂസര്‍- ബാദുഷ എൻ എം, സംഗീത സംവിധാനം- ജാക്സ് ബിജോയ്, അസോസിയേറ്റ് ഡയറക്ടര്‍- ജിത്തു അഷ്റഫ്. സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ അശ്വതി നടുത്തൊടി, മേക്കപ്പ്- റോണക്സ് സേവ്യര്‍, ടൈറ്റില്‍ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ.