തമിഴ്‌നാട്ടിൽ സിപിഎമ്മിന് ആറ് സീറ്റ്; ഡിഎംകെയുമായി ചേർന്ന് മത്സരിക്കും

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ഡിഎംകെ സഖ്യത്തോടൊപ്പം മത്സരിക്കും. ആറ് സീറ്റുകളാണ് സിപിഎമ്മിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച് ഡിഎംകെയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു

സീറ്റുകൾ കുറവാണെങ്കിലും സഖ്യത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ പറഞ്ഞു. മതവെറി പിടിച്ച ബിജെപിയെയും അണ്ണാ ഡിഎംകെയെയും പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ബാലകൃഷ്ണൻ പറഞ്ഞു.