ടിട്വന്റി ലോകകപ്പിനുളള ടിക്കറ്റുകള്‍ വാങ്ങാം

 

ഒക്ടോബര്‍ 17ന് ആരംഭിക്കുന്ന ഐസിസി പുരുഷ ടിട്വന്റി ക്രിക്കറ്റ് ലോകകപ്പിനുള്ള ടിക്കറ്റുകള്‍ വില്‍പന ചെയ്ത് തുടങ്ങി. www.t20worldcup.com/tickets എന്ന വെബ്‌സൈറ്റില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും. ഒമാനിലെ മസ്‌ക്കറ്റിലാണ് ഒക്ടോബര്‍ 17ന് മത്സരങ്ങള്‍ ആദ്യം ആരംഭിക്കുക. ഒമാനിലും യുഎഇയിലും ആയി നടക്കുന്ന മത്സരങ്ങളുടെ ഫൈനല്‍ യുഎഇയില്‍ നവംബര്‍ 14ന് നടക്കും.

യുഎഇയിലെ സ്റ്റേഡിയങ്ങളില്‍ എഴുപത് ശതമാനം കാണികളെ അനുവദിക്കും. ഒമാനില്‍ മൂവായിരം കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കുമെന്ന് ഒമാന്‍ ക്രിക്കറ്റ് അക്കാദമി അറിയിച്ചു. ഒക്ടോബര്‍ 23ന് അബുദബിയില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് യുഎഇയിലെ ആദ്യ മത്സരം. അതേ ദിവസം ദുബൈയില്‍ ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ ഏറ്റുമുട്ടും. 24ആം തിയതി ദുബൈയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം നടക്കും.