മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വപ്നയെ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചു; നിർണായക വെളിപ്പെടുത്തൽ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ സ്വപ്‌ന സുരേഷിന് മേൽ സമ്മർദമുണ്ടായതായി മൊഴി. പോലീസ് ഉദ്യോഗസ്ഥയാണ് ഇതുസംബന്ധിച്ച മൊഴി നൽകിയത്. ഇ ഡി ഉദ്യോഗസ്ഥർ സ്വപ്നയെ നിർബന്ധിച്ചുവെന്നാണ് മൊഴി

സ്വപ്‌നയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സിജി വിജയനാണ് ഇത്തരത്തിൽ മൊഴി നൽകിയത്. സ്വപ്‌നയുടെ ശബ്ദരേഖ ചോർന്നത് അന്വേഷിച്ച സംഘത്തിന് മുന്നിലാണ് സിജി മൊഴി നൽകിയത്.

ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിസഭയിലെ അംഗങ്ങൾക്കും പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം എന്നാണ് കസ്റ്റംസ് അവകാശപ്പെടുന്നത്.

തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ ഇടപെടൽ നടത്തുകയാണെന്ന് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസുദ്യോഗസ്ഥയുടെ മൊഴി വരുന്നത്.