പതിനൊനന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്ക് വിമാനടിക്കറ്റില്‍ വിലക്കുറവ് പ്രഖ്യാപിിച്ച് എയര്‍ അറേബ്യ, കേരളത്തിലേക്കും ഡിസ്‌കൗണ്ട്

 

കേരളത്തിലെ പ്രമുഖ നഗരങ്ങള്‍ ഉള്‍പ്പെടെ പതിനൊന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്ക് വിലക്കുറവില്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് ഷാര്‍ജയുടെ ഔദ്യോഗിക എയര്‍ലൈന്‍ ആയ എയര്‍ അറേബ്യ. മുന്നൂറ് ദിര്‍ഹം മുതല്‍ അറുന്നൂറ് ദിര്‍ഹം വരെയാണ് വണ്‍വേ ടിക്കറ്റിന് ഈടാക്കുക. കേരളത്തില്‍ കൊച്ചിയിലേക്കാണ് ഏറ്റവും വിലക്കുറവ് പ്രഖ്യാപിച്ചത്. മുന്നൂറ് ദിര്‍ഹം ഉണ്ടെങ്കില്‍ ഷാര്‍ജയില്‍ നിന്ന് കൊച്ചിയില്‍ എത്താം.

കോഴിക്കോട്ടേക്കും ചെന്നൈയിലേക്കും എത്തേണ്ടവര്‍ 310 ദിര്‍ഹം ആണ് നല്‍കേണ്ടത്. തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യേണ്ടവര്‍ക്ക് 320 ദിര്‍ഹം നിരക്കില്‍ ടിക്കറ്റ് ലഭിക്കും. അഹമ്മദാബാദ് 350 ദിര്‍ഹം, കോയമ്പത്തൂര്‍ 398 ദിര്‍ഹം, ബെംഗലൂരു 450 ദിര്‍ഹം, ഗോവ 600 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്കുകള്‍. എല്ലാ ചാര്‍ജും ഉള്‍പ്പെടെയാണ് ഈ നിരക്ക്.

Must see news