സംവിധായകന്‍ ശങ്കറിന്റെ മകള്‍ വിവാഹിതയായി

തമിഴ് സംവിധായകന്‍ ശങ്കറിന്റെ മകള്‍ ഐശ്വര്യ വിവാഹിതയായി. തമിഴ്നാട് ക്രിക്കറ്റര്‍ രോഹിത് ദാമോദരനാണ് വരന്‍. മഹാബലിപുരത്ത് വെച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹചടങ്ങുകള്‍.

ശങ്കറിന്റെ മൂത്തമകളാണ് ഡോക്ടര്‍ കൂടിയായ ഐശ്വര്യ.തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന മധുരൈ പാന്തേഴ്സ് ക്രിക്കറ്റ് ടീം അംഗമാണ് രോഹിത് ദാമോദരന്‍. ടീമിന്റെ ക്യാപ്റ്റനുമാണ് രോഹിത്.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.