ഷഹീന്‍ ചുഴലിക്കാറ്റില്‍ ഒമാനില്‍ മരണം പതിനൊന്ന് ആയി, നിരവധി നാശ നഷ്ടങ്ങള്‍

ഷഹീന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള കനത്ത കാറ്റിലും മഴയിലും ഒമാനില്‍ മരണം 11 ആയി. വന്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. മഴ വരുംദിവസങ്ങളില്‍ തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഒട്ടേറെപ്പേരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി. വാഹനത്തില്‍ കുടുങ്ങിക്കിടന്നവരെ സുരക്ഷാവിഭാഗം ഇടപെട്ട് രക്ഷപ്പെടുത്തി. അ

കാലാവസ്ഥ മെച്ചമാകുന്നതുവരെ യാത്രകള്‍ ഒഴിവാക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. മുസന്ന, സുവൈക്ക്, ഖാബുറ, സഹം എന്നീ പട്ടണങ്ങളില്‍ താമസിക്കുന്നവരുടെ വസ്തുവകകള്‍ പൂര്‍ണമായും വെള്ളപ്പൊക്കത്തില്‍ നശിച്ചു. വീടുകള്‍ തകര്‍ന്നു, വാഹനങ്ങള്‍ വെള്ളത്തിനടിയിലായി. 143 ഇടങ്ങളില്‍ സര്‍ക്കാര്‍ താത്കാലിക ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കിയിരുന്നു. 53 കേന്ദ്രങ്ങളിലായി 3019 പേര്‍ അഭയകേന്ദ്രങ്ങളിലുണ്ട്. താത്കാലികമായി നിര്‍ത്തിവെച്ചിരുന്ന വിമാനസര്‍വീസുകള്‍ ഉടന്‍ പുനരാരംഭിച്ചേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Must see news