കോവിഷീല്‍ഡ് വാക്‌സിന്‍ ആവശ്യപ്പെട്ട് നിരന്തര ഭീഷണികോളുകള്‍; സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ ഇന്ത്യവിട്ടു

ന്യൂഡല്‍ഹി:സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ ഇന്ത്യവിട്ടു. യുകെയിലേക്കാണ് പോയത്. കോവിഷീല്‍ഡ് വാക്‌സിന്‍ ആവശ്യപ്പെട്ട് നിരന്തരമായി
ഭീഷണികോളുകള്‍ ലഭിക്കുന്നുവെന്ന് അദാര്‍ പൂനെവാല പറഞ്ഞു. ഇന്ത്യയിലെ ശക്തരായ ചില ആളുകള്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. അതിനാലാണ് ഇന്ത്യ വിട്ട് യു.കെയിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ പൂനെവാലയുടെ ജീവന് ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വൈ കാറ്റഗറിയിലുള്ള സുരക്ഷ അദ്ദേഹത്തിന് നല്‍കിയിരുന്നു. ചില സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും കോര്‍പ്പറേറ്റുകളും ഭീഷണിപ്പെടുത്തിയവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാവര്‍ക്കും വാക്‌സിന്‍ വേണം. പക്ഷേ അത് ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് ആര്‍ക്കും അറിയില്ല. വാക്‌സിന്‍ ലഭിച്ചില്ലെങ്കില്‍ ഒന്നും നല്ല രീതിയില്‍ മുന്നോട്ട് പോകില്ലെന്നാണ് പലരും പറയുന്നത്. ഇത് ശരിയായ ഭാഷയല്ലെന്നും പൂനവാല പറഞ്ഞു. എല്ലാം ഇപ്പോള്‍ എന്റെ ചുമലിലാണ്. തനിക്ക് മാത്രമായി ഒന്നും ചെയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.