സൗദിയില്‍ 1016 പേര്‍ക്ക് കൊവിഡ്

റിയാദ് : സൗദിയില്‍ 1016 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 12 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 900 പേര്‍ രോഗമുക്തരായി.

ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 422316 ആയും മരണങ്ങള്‍ 7018 ആയും രോഗമുക്തി 405607 ആയും ഉയര്‍ന്നു. നിലവില്‍ 9691 കേസുകള്‍ ചികിത്സയില്‍ കഴിയുന്നതില്‍ 1346 എണ്ണം ഗുരുതരാവസ്ഥയിലാണെന്നും മന്ത്രാലയം അറിയിച്ചു.