തടാകത്തിനടിയില്‍ കൂറ്റന്‍ ബഹിരാകാശ ടെലിസ്‌കോപ്പ് സ്ഥാപിച്ച് റഷ്യ

മോസ്‌കോ: ലേക്ക് ബെയ്കാല്‍ തടാകത്തിനടിയില്‍ കൂറ്റന്‍ ബഹിരാകാശ ടെലിസ്‌കോപ്പ് സ്ഥാപിച്ച് റഷ്യ. ലോകത്തിലെ തന്നെ ഏറ്റവും വലിയ അണ്ടര്‍വാട്ടര്‍ ബഹിരാകാശ ടെലിസ്‌കോപ്പുകളിലൊന്നാണിത്.

ഏറ്റവും ചെറുകണങ്ങളായ ന്യൂട്രിനോകളെക്കുറിച്ചുള്ള പഠനമാണ് ലക്ഷ്യം. തടാകക്കരയില്‍നിന്ന് നാലുകിലോമീറ്റര്‍ അകലെ 750 മുതല്‍ 1300 അടിവരെ താഴെയാണ് വെള്ളത്തിനടിയില്‍ ടെലിസ്‌കോപ്പ് സ്ഥാപിച്ചിരിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ ടെലിസ്‌കോപ്പുകളിലൊന്നായ ഡബ്ബ്ഡ് ബെയ്കല്‍-ജി.വി.ഡി.യാണ് സ്ഥാപിച്ചിരിക്കുന്നത്. 2015 മുതലാണ് ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചത്.