മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ല; ബഹ്‌റൈനില്‍ റസ്റ്റോറന്റിനെതിരെ നടപടി

മനാമ: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ബഹ്‌റൈനില്‍ റസ്റ്റോറന്റ് ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം. മുഹറഖ് ഗവര്‍ണറേറ്റ് പരിധിയിലുള്ള റസ്റ്റോറന്റാണ് ഒരാഴ്ചത്തേക്ക് അടച്ചിട്ടത്.

റസ്റ്റോറന്റുകളും കഫേകളും പാലിക്കേണ്ട മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. ഇത് പാലിക്കാത്തതിനാണ് റെസ്റ്റോറന്റിനെതിരെ നടപടിയെടുത്തത്.

വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയം ഉദ്യോഗസ്ഥരുടെ പരിശോധനയെ തുടര്‍ന്നാണ് നടപടി. ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളിലെ പ്രതിനിധികളും പരിശോധനയില്‍ സഹകരിച്ചു.