തപാല്‍ വോട്ടിലും ഇരട്ടിപ്പുണ്ടെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: തപാല്‍ വോട്ടിലും ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് ജോലിക്കുണ്ടായിരുന്ന മൂന്നര ലക്ഷത്തോളം ഉദ്യോഗസ്ഥര്‍ പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ട് ചെയ്ത ശേഷവും അവര്‍ക്ക് തപാല്‍ വോട്ടിന് അവസരം ലഭിക്കുന്ന സ്ഥിതിയുണ്ട്. പലരുടെയും വീട്, ഓഫീസ് മേല്‍വിലാസങ്ങളിലേക്കാണ് തപാല്‍ വോട്ട് വരുന്നത്. ഇവരെല്ലാം വോട്ട് രേഖപ്പെടുത്തിയാല്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.

സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ടെന്നും പരിശോധിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.