രജിഷ വിജയന്‍ തെലുങ്കിലേക്ക്

തെലുങ്കില്‍ അരങ്ങേറ്റത്തിന് ഒരുങ്ങി മലയാളി താരം രജിഷ വിജയന്‍. രവി തേജ നായകനായെത്തുന്ന ‘രാമറാവു ഓണ്‍ ഡ്യൂട്ടി’ എന്ന ചിത്രത്തിലൂടെയാണ് താരം തെലുങ്കിലെത്തുന്നത്. ശരത് മന്ദവനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നേരത്തെ ധനുഷ് നായകനായെത്തിയ കര്‍ണനിലൂടെ രജിഷ തമിഴില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.